BUY DVDS

Sancharam Vol- 1

Sancharam Vol- 1


20 DVDs

Rs. 3500


ഒട്ടേറെ രാജ്യങ്ങളിലൂടെ നിരന്തരം സഞ്ചരിച്ച് അവിടത്തെ കാഴ്ചകളും അറിവുകളും സ്വയത്തമാക്കുകയെന്നത് സാധാരണക്കാരായ മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രമകരവും അപ്രായോഗികവുമായിരിക്കും. എന്നാല്‍ ലോകത്തിന്റെ പല കോണുകളിലൂടെ നിരന്തരമായ യാത്രകള്‍ നടത്തി അവിടെനിന്നുള്ള കാഴ്ചകളും അറിവുകളും ഓരോ മലയാളിക്കും പകര്‍ന്നുനല്‍കുക എന്ന ദൗത്യമാണ് ലോക യാത്രികനായ സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ സ്വയം പലപല രാജ്യങ്ങളിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയുമെല്ലാം ദീര്‍ഘമായ യാത്രകള്‍ നടത്തുന്ന അനുഭവം സഞ്ചാരത്തിലൂടെ ലഭിക്കുന്നു. ഈ ദൃശ്യയാത്രാവിവരണത്തിന്റെ ഡിവിഡികള്‍ ഓരോ പ്രേക്ഷകനും അമൂല്യസ്വത്തായി മാറുന്നതും അതുകൊണ്ടാണ്.

13 രാജ്യങ്ങളിലൂടെയുള്ള വിശദവും സുദീര്‍ഘവുമായ സഞ്ചാരമാണ് ഈ വോള്യത്തില്‍ ഉള്‍പ്പെടുന്നത്.

ജര്‍മ്മനി : പ്രൗഢവും പൗരാണികവും സുന്ദരവുമായ മ്യൂണിക് നഗരം, ബവേറിയന്‍ ഗ്രാമങ്ങളിലൂടെയുള്ള ദീര്‍ഘയാത്ര, ഹിറ്റ്‌ലറുടെ സ്വകാര്യ സങ്കേതമായിരുന്ന മലമുകളിലെ ഈഗിള്‍സ് നെസ്റ്റ്, ബവേറിയന്‍ ആല്‍പ്‌സിന്റെ ചെരിവിലെ ഗ്രാമങ്ങള്‍, ഒബര്‍ സാല്‍സ്ബര്‍ഗ്...

ഓസ്ട്രിയ: ചരിത്രനഗരമായ സാല്‍സ്ബര്‍ഗ്, കലകളുടെയും സവിശേഷ സംസ്‌കാരത്തിന്റെയും ഭൂമികയായ വിയന്ന. ഓസ്ട്രിയന്‍ ഗ്രാമങ്ങള്‍ കണ്ടുകൊണ്ടുള്ള ട്രെയിന്‍ യാത്രകള്‍...

ഹംഗറി: ഡാന്യൂബ് നദിക്കരയിലെ സുന്ദര പ്രദേശങ്ങള്‍, തലസ്ഥാനമായ ബുഡാപെസ്റ്റ്, ചരിത്രമന്ദിരങ്ങള്‍, മനോഹര ഉദ്യാനങ്ങള്‍, കലാകേന്ദ്രങ്ങള്‍...

സ്വിറ്റ്‌സര്‍ലന്റ്: സൂറിച്ച് തടാകതീരത്തെ കാല്‍പനിക ഛായയുള്ള ഗ്രാമമായ സൂറിച്ച്. കോഗ്‌വില്‍ ട്രെയിനില്‍ യുങ്‌ഫ്രോയോഗ് കൊടുമുടിയിലേക്കൊരു യാത്ര. പശുക്കള്‍ മേഞ്ഞുനടക്കുന്ന പുല്‍ത്തകിടികളും നീലത്തടാകങ്ങളും പ്രത്യേക ആകൃതിയുള്ള മരവീടുകളുമുള്ള സ്വിസ് ഗ്രാമങ്ങള്‍...

നെതര്‍ലാന്റ്‌സ്: ആംസ്റ്റര്‍ ഡാം എന്ന തലസ്ഥാനം. അവിടുത്തെ ആരെയും മോഹിപ്പിക്കുന്ന തെരുവുകള്‍. സമുദ്രനിരപ്പില്‍നിന്നും രണ്ടുമീറ്റര്‍ താഴെ സ്ഥിതിചെയ്യുന്ന ആംസ്റ്റര്‍ ഡാമിലെ സവിശേഷ രൂപമുള്ള മന്ദിരങ്ങള്‍. കനാലുകള്‍. ഷാഗണ്‍ എന്ന ചെറുഗ്രാമം. അത്തരം നിരവധി ഗ്രാമങ്ങള്‍...

ബല്‍ജിയം: ബ്രസല്‍സ് എന്ന തലസ്ഥാന നഗരത്തിന്റെ വിശദമായ കാഴ്ചകള്‍. ലോകപ്രശസ്തമായ അറ്റോമിയം. പ്രൗഢമായ കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍, ഉദ്യാനങ്ങള്‍, കലാകേന്ദ്രങ്ങള്‍...

ശ്രീലങ്ക: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ വിശദ കാഴ്ചകള്‍. തീരനഗരമായ നിഗംബോ. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പുകളുള്ള കാന്‍ഡി. ശ്രീബുദ്ധന്റെ ദന്തം സൂക്ഷിച്ചിരിക്കുന്ന ടെമ്പിള്‍ ഓഫ് ടൂത്ത്. നുവറ എലിയ എന്ന മലമ്പ്രദേശം. ശ്രീലങ്കന്‍ തനത് ആചാരങ്ങള്‍. കലകള്‍. ആനകളുടെ അനാഥാലയം...

തായ്‌ലന്റ്: ഹോളിവുഡ് സിനിമകള്‍ക്കുവരെ പശ്ചാത്തലമായ ഫിഫി, ഫുക്കറ്റ് തുടങ്ങിയ മനോഹര ദീപുകള്‍. സുന്ദരബീച്ചുകള്‍ , പഴവിഴദ്വീപുകള്‍, വടക്കന്‍ പ്രവിശ്യയായ ചിയാങ്‌മൈ, വനത്തിലെ ഗോത്ര ഗ്രാമങ്ങളിലേക്കുള്ള യാത്രകള്‍...

ഖത്തര്‍: ദോഹ എന്ന വന്‍ നഗരം. തിരക്കേറിയ തെരുവുകള്‍ മാര്‍ക്കറ്റുകള്‍. അതിശയിപ്പിക്കുന്ന അംബരചുംബികള്‍. മനോഹരമായ കടല്‍ത്തീരങ്ങള്‍...

ഒമാന്‍: ഒട്ടേറെ മലയാളികളുള്ള മസ്‌കറ്റ് നഗരം. കൗതുകമുണര്‍ത്തുന്ന നിര്‍മ്മിതികള്‍. നാടന്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ചന്തകള്‍. സുന്ദരമായ തെരുവുകള്‍. മോസ്‌കുകള്‍. ഹൈന്ദവക്ഷേത്രങ്ങള്‍. സൂര്‍ എന്ന അതിമനോഹരദേശം. ജബല്‍ അക്തര്‍, ജബല്‍ഷംസ് തുടങ്ങിയ മലകള്‍ ഗോത്രഗ്രാമങ്ങള്‍. നിസ്വാ, മിഷ്‌ല തുടങ്ങിയ പ്രദേശങ്ങള്‍...

സീഷെല്‍സ്: വിക്‌ടോറിയ എന്ന തലസ്ഥാന നഗരം. അന്‍സെറോയാല്‍ ഗ്രാമം. ബോവാലന്‍ തുടങ്ങിയ മതനോഹര ബീച്ചുകള്‍ സീഷെല്‍സിനെ ചുറ്റിയുള്ള അതിദീര്‍ഥഘമായൊരു കറ്റമരന്‍ യാത്രയും ഈ സഞ്ചാരത്തിലുണ്ട്.

മൗറീഷ്യസ്: ഇന്ത്യന്‍ വംശജര്‍ ധാരാളമുള്ള ആഫ്രിക്കന്‍ ദ്വീപ്. അതിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസ്. അടിമക്കച്ചവട കേന്ദ്രമായിരുന്ന അപ്രവാസിഘട്ട്. ബാലാ ക്ലാവ, ട്രിയോലെറ്റ് തുടങ്ങിയ പട്ടണങ്ങള്‍. സുന്ദര കടല്‍ത്തിരകള്‍. കരിമ്പിന്‍ പാടങ്ങള്‍ ഏറെയുള്ള ഗ്രാമങ്ങള്‍...

മ്യാന്‍മാര്‍: യങ്ഗൂണ്‍ നഗരം. ഷ്വദഗോണ്‍ പഗോഡ ഉള്‍പ്പെടെയുള്ള അത്ഭുത നിര്‍മ്മിതികള്‍...


©Safari Multimedia Pvt. Ltd. All rights reserved.