BUY DVDS

Sancharam Vol- 2

Sancharam Vol- 2


20 DVDs

Rs. 3500


ഓരോ രാജ്യവും ഒന്നിനൊന്നു വ്യത്യസ്തമാണ്. ഭൂപ്രകൃതിയില്‍, ആളുകളുടെ ജീവിത രീതിയില്‍, സംസ്‌കാരത്തില്‍, വാസ്തുവിദ്യയില്‍, കലകളില്‍ എല്ലാംതന്നെ ആ വ്യത്യസ്ത ദൃശ്യമാണ്. വൈവിധ്യമാര്‍ന്ന ഈ ലോക നാഗരികതയിലേക്ക് ഇറങ്ങിച്ചെല്ലുകയെന്നത് ആവേശകരമായ ഒരനുഭവമാകുന്നു. സഞ്ചാരം എന്ന ദൃശ്യയാത്രാവിവരണ പരമ്പരയിലൂടെ, ലോക യാത്രികനായ സന്തോഷ് ജോര്‍ജ് കുളങ്ങര പ്രേക്ഷകരെ നയിക്കുന്നത് അപൂര്‍വവും അത്ഭുതകരവുമായ അനുഭവങ്ങളിലേക്കാണ്.

ഒന്‍പതു രാജ്യങ്ങളിലൂടെയുള്ള ദീര്‍ഘമായ യാത്രകളിലൂടെ തയാറാക്കിയ 'സഞ്ചാര'മാണ് ഈ വോള്യത്തില്‍ ഉള്‍പ്പെടുന്നത്.

ഈജിപ്ത്: കെയ്‌റോ എന്ന തലസ്ഥാനം. അവിടുത്തെ തിരക്കേറിയ തെരുവുകളും സാധാരണ ജനജീവിതവു ഗ്രേറ്റ് പിരമിഡ് ഉള്‍പ്പെടെയുള്ള പുരാതനനിര്‍മ്മിതികള്‍. സ്ഫിംഗ്‌സ് പ്രതിമ. കെയ്‌റോ മ്യൂസിയം. സിറ്റാഡെ നൈല്‍ നദിയും തീരജീവിതവും അലക്‌സാണ്‍ഡ്രിയ. ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍...

ടര്‍ക്കി: ഏഷ്യ - യൂറോപ്യ എന്നീ ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന ഇസ്താംബൂള്‍ നഗരം. ബ്ലൂമോസ്‌ക് ഉള്‍പ്പെടെയുള്ള മഹാനിര്‍മ്മിതികള്‍. കൊട്ടാരങ്ങള്‍. കത്തീഡ്രലുകള്‍. ഇസ്താംബൂളിന്റെ തെരുവുകാഴ്ചകള്‍. ഭോജന ശാലകള്‍, ബോസ്ഫറസ് എന്ന വിഖ്യാതമായ കടലിടുക്ക്.

ഗ്രീസ്: ഗ്രീസിന്റെ തലസ്ഥാനവും മഹാനഗരവുമായ ഏതന്‍സ്. മലമുകളിലെ പുരാതന ക്ഷേത്രനഗരമായിരുന്ന അക്രോപോളിസ്. പുരാതന ഒളിമ്പിക്‌സിന്റെ കേന്ദ്രമായിരുന്ന ഒളിമ്പിയ. യവനചരിത്രമുറങ്ങുന്ന ഡെല്‍ഫി. എജീന. പോറസ്, ഹൈഡ്ര തുടങ്ങിയ ദ്വീപുകളിലേക്കുള്ള കടല്‍യാത്രകള്‍...

സ്‌പെയിന്‍: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ്. ആ ചരിത്ര നഗരത്തിലെ ഗംഭീരമായ ചത്വരങ്ങള്‍. തെരുവുകള്‍. പ്രത്യേക സൗന്ദര്യമുള്ള നിര്‍മ്മിതികള്‍. ആവില, സെഗോവിയ, സെവില്ല തുടങ്ങിയ പട്ടണങ്ങള്‍. വമ്പന്‍ കത്തീഡ്രലുകള്‍. മൊണാസ്ട്രികള്‍. ബാഴ്‌സലോണ നഗരം. കാസറസ് എന്ന അതിര്‍ത്തി ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ യാത്ര.

പോര്‍ച്ചുഗല്‍: ലിസ്ബണ്‍ നഗരം. അവിടത്തെ മൊണാസ്ട്രികള്‍, ദേവാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍. പോര്‍ച്ചുഗീസ് ഗ്രാമങ്ങള്‍. ലോകപ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമ. ഒബിഡോസ് തുടങ്ങിയ മുക്കുവഗ്രാമങ്ങള്‍.

ഫിലിപ്പീന്‍സ്: തലസ്ഥാനമായ മനില. അമേരിക്കന്‍ കോളനി വാഴ്ചയുടെ ശേഷിപ്പുകളായ ചരിത്രനിര്‍മ്മിതികള്‍. മനിലയിലെ സാമുഹ്യജീവിതം. സവിശേഷ മന്ദിരങ്ങള്‍. മഹാനിര്‍മ്മികള്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച അമേരിക്കന്‍ സൈനികര്‍ക്കുള്ള സ്മാരകം. കൗതുകമുണര്‍ത്തുന്ന വാഹനങ്ങള്‍...

സൗത്ത് കൊറിയ: ചരിത്രവും ആധുനികതയും മേളിക്കുന്ന സിയൂള്‍ നഗരം. അവിടത്തെ അത്ഭുതക്കാഴ്ചകള്‍. തെരുവുകള്‍. കലാസാംസ്‌കാരിക കേന്ദ്രങ്ങള്‍. ഉത്തര-ദക്ഷിണ കൊറിയകള്‍ക്കിടെയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഡി മിലിറ്ററെസ്ഡ് സോണ്‍. വിഭജനത്തിന്റെ മുറിപ്പാടുകള്‍. ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്...

തായ്‌വാന്‍: തായ്‌പേയ് എന്ന ചരിത്രനഗരം. തായ്‌വാന്റെ ഉള്‍നാടുകള്‍. പാമ്പിന്റെ രക്തവും മാംസവും വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്ന 101 ടവര്‍. നൈറ്റ് മാര്‍ക്കറ്റുകള്‍. തായ്‌വാനിലെ സാധാരണ ജനജീവിതം...

ജപ്പാന്‍: ആധുനികതയുടെ നഗരമായ ടോക്യോ. അവിടുത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍. ടോക്യോ ടവര്‍. അസാക്കുസ ക്ഷേത്രം. ഫ്യൂജി അഗ്‌നിപര്‍വത ഹാക്കോണ്‍ എന്ന പ്രകൃതിസുന്ദരപ്രദേശം. ചരിത്ര നഗരമായ ക്യോട്ടോ. നിജോ കാസില്‍. പ്രത്യേക സാംസ്‌കാരിക പ്രദേശമായ നാരാ. ജാപ്പനീസ് കലാപരിപാടികള്‍. കബൂക്കി എന്ന പുരാതന നാടകം.


©Safari Multimedia Pvt. Ltd. All rights reserved.