BUY DVDS

Sancharam Vol- 3

Sancharam Vol- 3


20 DVDs

Rs. 3500


സഞ്ചാരം വെറുമൊരു യാത്രാവിവരണമല്ല. ഓരോ നാടിന്റെയും ചരിത്രത്തിലേക്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിലേക്കും സാമുഹ്യാവസ്ഥകളിലേക്കും പാരമ്പര്യങ്ങളിലേക്കും ഇന്നത്തെ ജീവിതാവസ്ഥകളിലേക്കുമെല്ലാം ആഴത്തില്‍ ഇറങ്ങിചെല്ലുന്ന അത്യപൂര്‍വമായൊരു യാത്രാനുഭവമാണത്. ലോകയാത്രകള്‍ക്കും ആ യാത്രയില്‍ നിന്നു ലഭിക്കുന്ന കാഴ്ചകളും അറിവുകളും അനുഭവങ്ങളും തന്റെ നാട്ടുകാര്‍ക്ക് പകര്‍ന്നുനല്‍കാനുമായി ജീവിതം സമര്‍പ്പിച്ചിരിക്കുന്നയാളാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഏറെ ശ്രദ്ധാപൂര്‍വം, സമഗ്രതയോടെയാണ് അദ്ദേഹം തന്റെ യാത്രകളെ സഞ്ചാരം എന്ന ദൃശ്യയാത്രാവിവരണ പരമ്പരയാക്കിയിരിക്കുന്നത്.

ഒന്‍പതു രാജ്യങ്ങളിലൂടെ സഞ്ചാരം ഈ വോള്യത്തില്‍ ഉള്‍പ്പെടുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍: ലണ്ടന്‍ നഗരത്തിന്റെ വിശദമായ കാഴ്ചകള്‍. ലണ്ടന്‍ ടവര്‍, മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയം, തെംസ് നദിയിലൂടെയുള്ള ബോട്ടുയാത്ര., വിന്റ്‌സര്‍ കാസില്‍, ചരിത്രാതീതകാല നിര്‍മ്മിതിയായ സ്‌റ്റോണ്‍ ഹെഞ്ച്, പുരാതന നഗരമായ ബാത്ത്, ലങ്കാസ്റ്റര്‍, ഗ്ലാസ്‌ഗോ, ജലപിശാച് വസിക്കുന്നതായി ആളുകള്‍ ഇന്നും വിശ്വസിക്കുന്ന ലോക്‌സെസ് തടാകം, എഡിന്‍ബറോ പട്ടണം, ഹഡിന്‍ബറോ കാസില്‍ തുടങ്ങി നിരവധിയായ കാഴ്ചകള്‍...

ചൈന: ഗോണ്‍ചോ പട്ടണത്തില്‍ നടക്കുന്ന കാന്റണ്‍ഫെയര്‍ എന്ന അതിവിപുലമായ ട്രേഡ് ഫെയര്‍ ഹോങ്കോങ് പോലെ സുന്ദരമായ ഷെന്‍ജന്‍ നഗരം, പ്രകൃതി മനോഹരമായ ഗുയിലിന്‍ പട്ടണം, സിയാന്‍, ലോകപ്രശസ്തമായ 'ടെറാക്കോട്ട വാരിയേഴ്‌സ്' എന്ന കളിമണ്‍ ശില്പശേഖരം എന്നിങ്ങനെ വിപുലമായ കാഴ്ചകള്‍ ഈ സഞ്ചാരത്തിലുണ്ട്...

വിയറ്റ്‌നാം: പണ്ട് സൈഗോണ്‍ എന്നറിയപ്പെട്ടിരുന്ന ഹോചിമിന്‍ സിറ്റി. അവിടത്തെ ഇന്നത്തെ ജീവിതം വാര്‍ മ്യൂസിയം. വിയറ്റ്‌നാം യുദ്ധകാലത്ത് ഗറില്ലാ പോരാട്ടങ്ങളുടെ വേദിയായിരുന്ന വനങ്ങള്‍. ഭൂമിയ്ക്കടിയില്‍ ഗറില്ലാപോരാളികള്‍ നിര്‍മ്മിച്ച കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള തുരങ്കങ്ങള്‍. ദനാജ് എന്ന സവിശേഷ പ്രദേശം. ഹൊയാന്‍ എന്ന ജലനഗരം വിയറ്റ്‌നാമിസ് കാര്‍ഷിക ഗ്രാമങ്ങളിലെ ജീവിതം...

ജോര്‍ദാര്‍: അമ്മാന്‍ എന്ന തലസ്ഥാന നഗരവും അവിടെ കൂറ്റന്‍ കോട്ടകളും ആംഫി തീയറ്ററും പുരാതന നഗരാവശിഷ്ടങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യര്‍ മലകളില്‍ കൊത്തിയുണ്ടാക്കിയ ബൃഹത് ക്ഷേത്രങ്ങളും മറ്റു മന്ദിരങ്ങളുമുള്ള പ്രെട എന്ന സവിശേഷ ഭൂവിടവുമെല്ലാം ജോര്‍ദാന്‍ സഞ്ചാരത്തിലുണ്ട്...

സൗത്ത് ആഫ്രിക്ക: സുന്ദര പട്ടണമായ ജോര്‍ജ്. നൈസ്‌ന എന്ന കടലോരസുഖവാസ കേന്ദ്രം. മൊസല്‍ബേ എന്ന തീരനഗരം. വന്‍ നഗരമായ കേപ്ടൗണ്‍. മേബിള്‍ മൗണ്ടന്‍ എന്ന പ്രകൃതയല്‍ഭുതമായ പര്‍വതം. കേപ്പ് ഓഫ് ഗുഡ്‌ഹോപ്പ്. ജോഹന്നാസ്ബര്‍ഗ്. വന്യജീവി സങ്കേതങ്ങള്‍. സ്വര്‍ണഖനികള്‍. സൗത്ത് ആഫ്രിക്കന്‍ ഗ്രാമങ്ങള്‍. കൃഷിയിടങ്ങള്‍...

കെനിയ: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബി, വനത്തിനുള്ളിലെ താമസം, ലക്ഷക്കണക്കിന് വന്യമൃഗങ്ങള്‍ക്കിടയിലൂടെയുള്ള ഗെയിം ഡ്രൈവ് എന്നിവയെല്ലാം ഈ സഞ്ചാരത്തിലുള്‍പ്പെടുന്നു.

സിങ്കപ്പൂര്‍: ആധുനിക സിറ്റി സ്‌റ്റേറ്റായ സിങ്കപ്പൂരില്‍ നിന്നും പകര്‍ത്തിയ ആരേയും അതിശയിപ്പിക്കുന്ന കാഴ്ചകള്‍. സണ്‍ ടെക് സിറ്റി, സെന്റൊസ ദ്വീപ്, സിലോസോ കോട്ട, ജുറോങ് ബേര്‍ഡ് പാര്‍ക്ക്, ചൈനാ ടൗണ്‍, ലിറ്റില്‍ ഇന്‍ഡ്യ...

ഭൂട്ടാന്‍: ഹിമവാന്റെ ചെരിവിലെ പാരോ എന്ന താഴ്‌വരപട്ടണവും, ഭൂട്ടാനിലെ ഏറ്റവും വലിയ നഗരവും രാജ്യതലസ്ഥാനവുമായ തീംബുവും അനേകം ഗ്രാമങ്ങളും അവിടങ്ങളിലെ ക്ഷേത്രങ്ങളും പൗരാണിക നിര്‍മിതികളും സാധാരണജീവിതവുമെല്ലാം ഭൂട്ടാന്‍ സഞ്ചാരത്തില്‍ കാണാം.

ഇന്‍ഡോനേഷ്യ: ഇന്‍ഡോനേഷ്യയിലെ പ്രകൃതിസുന്ദരവും സാംസ്‌കാരിക സമ്പന്നവുമായ ബാലി ദ്വീപിലൂടെയുള്ള ദീര്‍ഘമായയാത്ര. ഗ്രാമങ്ങള്‍, വനങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, ബാലിനീസ് കലാരൂപങ്ങള്‍, ടൂറിസ്റ്റുകള്‍ നിറഞ്ഞൊഴുകുന്ന തെരുവുകള്‍ എന്നിവയെല്ലാം അതിലുണ്ട്. ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ജീവിതവും തെരുവുകളും ചരിത്രമന്ദിരങ്ങളും ദേവാലയങ്ങളും എല്ലാരാത്രിയിലും ജനം ഒത്തുകൂടുന്ന മൊണാസ് സ്‌ക്വയര്‍ എന്ന വിസ്മയവുമെല്ലാം ഇതില്‍ കാണാം.


©Safari Multimedia Pvt. Ltd. All rights reserved.