BUY DVDS

Sancharam Vol- 7

Sancharam Vol- 7


20 DVDs

Rs. 3500


സഞ്ചാരം അസുലഭമായ ഒരനുഭവമാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാലും മാസങ്ങളോളം യാത്ര ചെയ്താലും നിങ്ങള്‍ക്ക് ആര്‍ജിക്കാനാവാത്ത അറിവുകളും കാഴ്ചകളും തുച്ഛമായ ചെലവില്‍ കരഗതമാവുകയാണ് സഞ്ചാരം DVDകളിലൂടെ. സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന ലോകയാത്രികന്‍ വര്‍ഷങ്ങളോളം തന്റെ ക്യാമറയുമായി തനിയെ സഞ്ചരിച്ച് പകര്‍ത്തിയെടുത്ത ദൃശ്യങ്ങളും ശേഖരിച്ച വിവരങ്ങളും അതീവ ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നു സഞ്ചാരം DVDകളില്‍. ഇതു കാണുമ്പോള്‍ നിങ്ങള്‍ സ്വയം യാത്രചെയ്യുന്ന അപൂര്‍വാനുഭവമാണ് കരഗതമാവുന്നത്.

സൈബീരിയ: പുറംലോകത്തുള്ളവര്‍ക്ക് എന്നും നിഗൂഢതകളുടെ ഭൂമികയാണ് മഞ്ഞുറഞ്ഞുകിടക്കുന്ന സൈബീരിയ. സോവിയറ്റ് കഥകളിലും ചരിത്രത്തിലും മാത്രം നാം കേട്ടറിഞ്ഞ ദേശം. വ്യത്യസ്തമായ ഒരു സംസ്‌കാരമാണവിടെ. ആളുകളുടെ വേഷത്തിലും ജീവിതരീതിയിലും കലകളിലുമെല്ലാം ആ വ്യത്യസ്തത പ്രകടമാണ്. അവസാനത്തെ സാര്‍ ചക്രവര്‍ത്തിയെയും കുടുംബത്തെയും ബോള്‍ഷെവിക് വിപ്ലവകാരികള്‍ കൊലപ്പെടുത്തി മറവുചെയ്ത നിഗൂഢവനം മുതല്‍ സോവിയറ്റ് ഭരണത്തിലെ പേടിസ്വപ്നമായിരുന്ന ഗുലാഗിന്റെ അവശേഷിപ്പുകള്‍ വരെ ഈ DVDകളില്‍ കാണാം. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍പാതയായ ട്രാന്‍സ് സൈബീരിയന്‍ റെയില്‍വേയിലൂടെ ദിവസങ്ങള്‍ നീളുന്ന ട്രെയിന്‍യാത്ര ആരിലും ആവേശം നിറയ്ക്കും. സാധാരണക്കാരനായ ഒരു മലയാളിക്ക് ഒരു യാത്രയിലൂടെ ഒരിക്കലും നേടാനാവാത്ത കാഴ്ചാനുഭവങ്ങളാണ് സൈബീരിയന്‍ വഴികളിലൂടെയുള്ള ഈ വിശദമായ സഞ്ചാരം നല്‍കുന്നത്.

യെമന്‍: തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ സാംസ്‌കാരസമ്പന്നമായ ചരിത്രഭൂമികയാണ് യെമന്‍. ആ രാജ്യത്തിന്റെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ഓരോ കാഴ്ചയും ഏതൊരാളെയും അത്ഭുതപ്പെടുത്തും. തീവ്രവാദവും വിമതനീക്കങ്ങളുംകൊണ്ട് ഇന്ന് ഭീകരാന്തരീക്ഷം നിലനില്‍ക്കുകയാണ് യെമനില്‍. സാധാരണക്കാരനായ ഒരു സഞ്ചാരിക്ക് യെമനിലൂടെയുള്ള സ്വതന്ത്രസഞ്ചാരം അപ്രാപ്യമായ കാലമാണിത്. അന്നാട്ടിലൂടെ അതിസാഹസികമായി സഞ്ചരിച്ച് വിശദമായി ചിത്രീകരിച്ച കാഴ്ചകള്‍ ഈ വോള്യത്തില്‍ ഉള്‍പ്പെടുന്നു.

ബാലി: ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലവുമായി നിലകൊള്ളുന്ന ഇന്തോനേഷ്യന്‍ ദ്വീപാണ് ബാലി. ചരിത്രത്തിന്റെ, സംസ്‌കാരത്തിന്റെ, കലയുടെ, ഹൈന്ദവതയുടെ വര്‍ണ്ണക്കാഴ്ചകളുള്ള ബാലിയിലൂടെ ദീര്‍ഘമായൊരു യാത്ര.

ടര്‍ക്കി: ചരിത്രനഗരമായ ഇസ്താംബൂളിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍. ഏഷ്യയിലും യൂറോപ്പിലുമായി കിടക്കുന്ന ആ മഹാനഗരത്തിന്റെ വിശേഷങ്ങള്‍. അഗ്‌നിപര്‍വതചാരത്തിനടിയില്‍ രൂപംകൊണ്ട കപ്പഡോക്യ എന്ന ഭൂഗര്‍ഭനഗരം മുതല്‍ ലോകപ്രശസ്തമായ ബ്ലൂ മോസ്‌ക് വരെയുള്ള വൈവിധ്യമാര്‍ന്ന കാഴ്ചകളുണ്ട് ടര്‍ക്കിയില്‍. മറ്റെങ്ങും കാണാത്ത അത്ഭുതങ്ങള്‍കൊണ്ട് ഓരോ സഞ്ചാരിയേയും വിസ്മയിപ്പിക്കുന്ന ടര്‍ക്കിയിലൂടെയുള്ള വിശദമായ സഞ്ചാരം ഈ വോള്യത്തില്‍ ഉള്‍പ്പെടുന്നു.


©Safari Multimedia Pvt. Ltd. All rights reserved.